Wednesday, January 7, 2026

കൊച്ചിയിൽ തെരുവുനായ ആക്രമണം; 45 കരിങ്കോഴികളെ നായ്ക്കൾ കടിച്ചു കൊന്നു

എറണാകുളം: കൊച്ചി കൂത്താട്ടുകുളത്ത് തെരുവുനായ ആക്രമണം.  45 മുട്ട കരിങ്കോഴികളെ നായ്ക്കൾ കടിച്ചു കൊന്നു. കർഷകനായ നിരപ്പേൽ ശശിയുടെ വീട്ടിലാണ് സംഭവം . ഇന്ന് പുലർച്ചെയാണ് നായകൾ കോഴികളെ കടിച്ചു കൊന്നത്. ഈ പ്രദേശത്തു ആഴ്ചകൾക്ക് മുമ്പ് പേ വിഷബാധയേറ്റ് പശു ചത്തിരുന്നു.
അതേസമയം, തെരുവ് നായ ശല്യം നിയന്ത്രിക്കാനും വന്ധ്യംകരിച്ച തെരുവ് നായ്ക്കളെ പരിപാലിക്കാനുമായി പാലക്കാട് നഗരസഭയുടെ പുതിയ പദ്ധതി. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം കിട്ടിയ പ്രൈവറ്റ് കെന്നൽസ് പദ്ധതിക്കായി 10 ലക്ഷം രൂപ വകയിരുത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം പ്രൈവറ്റ് കെന്നൽസ് ആശയം നടപ്പിലാക്കുന്നത്.
തെരുവ് നായ്ക്കളെ വന്ധ്യംകരിച്ച ശേഷം പിടിച്ചിടുത്ത് തന്നെ കൊണ്ടു വിടുന്നതാണ് പതിവ് രീതി. ഇക്കാരണത്താൽ തെരുവ് നായ്ക്കളുടെ എണ്ണം അതാത് സ്ഥലത്ത് കുറയുന്നില്ല എന്നർത്ഥം. പ്രജനനം ഇല്ലാതായി, ഘട്ടഘട്ടമായേ എണ്ണക്കുറവുണ്ടാകൂ. ഇതിനുള്ള പോംവഴിയാണ് പ്രൈവറ്റ് കെന്നൽസ്.

Related Articles

Latest Articles