Tuesday, September 22, 2026

തെരുവുവിളക്കുകൾ തകർത്ത കേസ്: ഒരു പ്രതി കൂടി അറസ്റ്റിൽ; ഒളിവിലുള്ളവർക്കായി അന്വേഷണം ഊ​ർ​ജി​തം ​

നേമം: പ​ള്ളി​ച്ച​ൽ പാ​മാം​കോ​ട് ഭാ​ഗ​ത്തെ ഇ​ല​ക്​​ട്രി​ക് പോ​സ്റ്റു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ട്യൂ​ബ് ലൈ​റ്റു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്ത കേ​സി​ൽ ഒ​രു പ്ര​തി ​കൂ​ടി പിടികൂടി. പ്രതിയെ പിടികൂടിയ കാര്യം സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ജി. ​സ്പ​ർ​ജ​ൻ കു​മാ​ർ ആണ് അ​റി​യി​ച്ചത്.

പൊ​ന്നു​മം​ഗ​ലം യു.​പി സ്കൂ​ളി​ന്​ സ​മീ​പം വി​ച്ചാ​വി എ​ന്ന വി​ശാ​ഖി​നെ​യാ​ണ് നേ​മം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്‌. ഈ ​കേ​സി​ൽ ഇ​നി അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള പ്ര​തി​ക്കാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു. നേ​ര​ത്തേ ഈ ​കേ​സി​ലെ ര​ണ്ട്​ പ്ര​തി​ക​ളെ പൊ​ലീ​സ് അറസ്റ്റ് ചെ​യ്തി​രു​ന്നു.

കേസിനാസ്പദമായ സം​ഭ​വം നടന്നത് ആ​റ് മാ​സ​ത്തി​ന്​ മു​മ്പാ​യി​രു​ന്നു. പ്ര​തി വി​ശാ​ഖ് ഉ​ൾ​പ്പെ​ട്ട നാ​ലം​ഗ അ​ക്ര​മി സം​ഘം പാ​മാം​കോ​ട് ക​ല്ല​ടി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വ​ഴി​യി​ലു​ള്ള മൂ​ന്ന്​ ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളി​ലെ ട്യൂ​ബ് ലൈ​റ്റു​ക​ൾ അ​ടി​ച്ചു​ ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ളെ അ​ന്വേ​ഷി​ച്ചു വരുന്നതിനിടയിൽ ഫോ​ർ​ട്ട് എ.​സി.​പി ഷാ​ജി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നേ​മം എ​സ്.​എ​ച്ച്.​ഒ ര​ഗീ​ഷ് കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ വി​പി​ൻ, പ്ര​സാ​ദ്, വി​ജ​യ​ൻ, പ​ത്മ​കു​മാ​ർ, ശ്രീ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ഗി​രി, ല​തീ​ഷ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ജു എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

Related Articles

Latest Articles