Saturday, May 18, 2024
spot_img

സഹോദരനൊപ്പം ട്യൂഷന് പോകവേ തെരുവുനായ ആക്രമണം; 10 വയസുകാരന് പരിക്ക്, പ്രദേശത്ത്നായ ശല്യം രൂക്ഷമെന്ന് നാട്ടുകാർ

ചിറ്റാരിപ്പറമ്പ്: കണ്ണൂർ ചിറ്റാരിപ്പറമ്പിൽ തെരുവുനായ ആക്രമണം. അഞ്ചാം ക്ലാസ് വിദ്യാർത്ഥി വൈഷ്ണവിനെ (10) ആണ് തെരുവുനായ ആക്രമിച്ചത്. മാലൂർ തോലബ്ര യുപി സ്കൂളിലെ വിദ്യാർത്ഥിയാണ് വൈഷ്ണവ്. രാവിലെ ട്യൂഷന് പോകാനായി സഹോദരനൊപ്പം കോയ്യാറ്റിൽ എത്തിയപ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.

തൊടീക്കളം കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു പ്രാഥമിക പരിശോധന നടത്തിയ ശേഷം തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയ്യാറ്റിലെ കരിയിൽ കരിപ്പായി ബാബുവിന്റെ മകനാണ് വൈഷ്ണവ്. കോയ്യാറ്റിൽ, ഇടുമ്പ, തൊടീക്കളം പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.

Related Articles

Latest Articles