Friday, May 17, 2024
spot_img

ട്രെ​യി​നു​ക​ളി​ലും കർശന പ​രി​ശോ​ധ​ന; കൊ​റോ​ണ “അ​തി​രു​വി​ടാ​തി​രി​ക്കാ​ൻ’ ജാ​ഗ്ര​ത

കോ​വി​ഡ്-19 വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ കേ​ര​ള​ത്തി​ന്‍റെ അ​തി​ർ​ത്തി ക​ട​ന്നു വ​രു​ന്ന ട്രെ​യി​നു​ക​ളി​ലെ യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തി​നാ​യി അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മാ​ക്കും.

കേ​ര​ള​ത്തി​ലെ​ത്തു​ന്ന ആ​ദ്യ സ്റ്റേ​ഷ​നി​ലാ​യി​രി​ക്കും പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ക. ഒ​രു സം​ഘം ര​ണ്ടു ബോ​ഗി എ​ന്ന നി​ല​യി​ലാ​യി​രി​ക്കും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​തൃ​ത്തി​ലാ​യി​രി​ക്കും പ​രി​ശോ​ധ​ന സം​ഘ​ങ്ങ​ൾ പ്ര​വ​ര്‍​ത്തി​ക്കു​ക.

ശ​നി​യാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി മു​ത​ൽ ത​ന്നെ പ​രി​ശോ​ധ​ന തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​ത്തു​ന്ന അ​സു​ഖ​ബാ​ധി​ത​രെ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം ത​ന്നെ പാ​ർ​പ്പി​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related Articles

Latest Articles