Sunday, May 5, 2024
spot_img

സിപിഎം ഗുണ്ടായിസം; പണിമുടക്ക് ദിവസം ജോലിക്കെത്തിയ പഞ്ചായത്ത് സെക്രട്ടറിക്ക് ക്രൂരമര്‍ദ്ദനം

കോതമംഗലം: പണിമുടക്ക് ദിവസം ജോലിക്കെത്തിയ പഞ്ചായത്ത് സെക്രട്ടറിക്ക് സി പിഎം, സി ഐ ടി യു പ്രവർത്തകരുടെ ക്രൂരമര്‍ദ്ദനം. കോതമംഗലം പിണ്ടിമന പഞ്ചായത്ത് സെക്രട്ടറി കെ.മനോജിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം.

സംഭവസമയം ഓഫീസില്‍ ഉണ്ടായിരുന്ന മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥനായ പോലീസുകാരനും ക്രൂരമായ മര്‍ദ്ദനമേറ്റു. നിലവിൽ പരിക്കേറ്റ എല്ലാവരേയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബിജെപി പ്രവര്‍ത്തകര്‍ കരം അടയ്‌ക്കുന്നതിന് വേണ്ടിയാണ് പഞ്ചായത്ത് ഓഫീസില്‍ എത്തിയതെന്ന് പറഞ്ഞു. സംഭവത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി ബിജു പി. നായര്‍, ലോക്കല്‍ കമ്മിറ്റി അംഗം ജെയ്‌സണ്‍ ബേബി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

Related Articles

Latest Articles