Tuesday, December 30, 2025

വിവാഹാഘോഷങ്ങൾക്കിടെ ശക്തമായ ഇടിമിന്നൽ: 16 പേര്‍ക്ക് ദാരുണാന്ത്യം

ധാക്ക: ബംഗ്ലാദേശില്‍ വിവാഹപാര്‍ട്ടിക്കിടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ 16 പേർ മരണപ്പെട്ടു. അപകടത്തില്‍ സംഘത്തിലുണ്ടായിരുന്ന വരന് പൊള്ളലേറ്റു. ഇടിമിന്നല്‍ ശക്തമായപ്പോള്‍ വധു വേദിയില്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് ഓഫിസറായ ഷാക്കിബ് അല്‍ റബ്ബി പറഞ്ഞു. ബംഗ്ലാദേശിലെ ശിബ്ഗഞ്ചിലാണ് ദാരുണ സംഭവം. വിവാഹപാര്‍ട്ടിക്ക് എത്തിയ സംഘത്തിനും ഇടിമിന്നലേറ്റതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

നിമിഷങ്ങള്‍ക്കകം ഉണ്ടായ പ്രഹരശേഷി കൂടിയ തുടര്‍ച്ചയായ ഇടിമിന്നലേറ്റ് 16 പേരാണ് മരിച്ചത്. മരണപ്പെട്ടവരില്‍ അഞ്ചു പേര്‍ സ്ത്രീകളാണ്. മിന്നലില്‍ നിന്ന് രക്ഷനേടാന്‍ ബേട്ട് ഉപേക്ഷിച്ച് സമീപത്തെ ഷെഡില്‍ കയറി നിന്നവരാണ് മരിച്ചത്. ബംഗ്ലാദേശില്‍ പലയിടത്തും മഴക്കെടുതി ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ആഴ്ച കനത്ത മഴയില്‍ ആറ് രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെ 20 പേരാണ് മരിച്ചത്. ബംഗ്ലാദേശില്‍ വനനശീകരണം കാരണം ഇടിമിന്നലേറ്റ് മരണം വര്‍ധിക്കുകയാണെന്നാണ് റിപ്പോർട്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles