Saturday, April 27, 2024
spot_img

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യബന്ധനത്തിന് നിരോധനം

തിരുവനന്തപുരം: കേരള തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിനെത്തുടർന്ന് കേരള തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.

തെക്കന്‍ കേരള തീരങ്ങളിലും, മാലിദ്വീപ് തീരങ്ങളിലും, കന്യാകുമാരി പ്രദേശങ്ങളിലും, ഗള്‍ഫ് ഓഫ് മാന്നാര്‍ പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. അതേസമയം ഒക്ടോബർ 17 മുതൽ 21 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Articles

Latest Articles