Wednesday, May 8, 2024
spot_img

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം: ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ശനിയാഴ്ച ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേതുടർന്ന് ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

സെപ്റ്റംബര്‍ 14 മുതല്‍ മുന്‍പത്തെ ദിവസങ്ങളേക്കാള്‍ മഴ സജീവമാകും. 16 വരെയാണ് ഈ മഴ സാധ്യത. ഈ ന്യൂനമര്‍ദം ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ കനത്ത മഴക്കും പ്രാദേശിക പ്രളയത്തിനും ഇടയാക്കിയേക്കും. അതേസമയം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട ന്യൂനമര്‍ദം സംസ്ഥാനത്ത് കനത്ത മഴക്ക് ഇടയാക്കിയിരുന്നു. ന്യൂനമര്‍ദം കരകയറിയതോടെ മഴ കുറയുകയും ചെയ്തിരുന്നു.

Related Articles

Latest Articles