Wednesday, December 17, 2025

പരീക്ഷയ്ക്കിടെ കോപ്പിയടി; മുന്നറിയിപ്പ് നൽകിയ അധ്യാപകന്റെ കൈ വിദ്യാര്‍ത്ഥി തല്ലിയൊടിച്ചു

കാസര്‍കോട്: പരീക്ഷയ്ക്കിടെ കോപ്പിയടി പിടിച്ച അധ്യാപകന്റെ കൈ വിദ്യാര്‍ത്ഥി തല്ലിയൊടിച്ചു. അധ്യാപകന് സാരമായി പരുക്കുണ്ട്. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി ഫിസിക്‌സ് അധ്യാപകന്‍ ചെറുവത്തൂര്‍ തിമിരിയിലെ ഡോ. വി ബോബി ജോസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിയെ വധശ്രമത്തിനു കേസെടുത്ത് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസില്‍ പരാതി നല്‍കുന്നതിനെതിരെ അധ്യാപകനെ ഭീഷണിപ്പെടുത്തിയതിനു വിദ്യാര്‍ത്ഥിയുടെ പിതാവും കസ്റ്റഡിയിലാണ്. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

ഹയര്‍ സെക്കണ്ടറി ഹ്യൂമാനിറ്റീസ് പരീക്ഷയ്ക്കിടെ കോപ്പിയടി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ഹാളില്‍ വച്ച്‌ മുഖത്തടിക്കുകയും നിലത്ത് വീണപ്പോള്‍ ദേഹത്ത് ചവിട്ടുകയും അടിക്കുകയുമായിരുന്നുവെന്ന് അധ്യാപകന്‍ പറയുന്നു. മുമ്പും വിദ്യാര്‍ത്ഥി അക്രമ സംഭവങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

Related Articles

Latest Articles