ദില്ലി : അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും ആരോപിച്ചുള്ള കേസുകളില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ക്രിസ്റ്റ്യന്‍ മിഷേല്‍ പ്രത്യേക സിബിഐ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.

കസ്റ്റഡിയിലെടുത്ത് 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാന്‍ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും തയാറായിട്ടില്ലെന്നും അതുകൊണ്ടു തന്നെ ക്രിമിനല്‍ നടപടി ചട്ടപ്രകാരം ജാമ്യത്തിന് തനിക്ക് അവകാശമുണ്ടെന്നും ആല്‍ജോ കെ.ജോസഫ്, ശ്രീറാം പറക്കാട്ട്, എം.എസ്. വിഷ്ണുശങ്കര്‍ എന്നിവര്‍ മുഖേന നല്‍കിയ ജാമ്യാപേക്ഷയില്‍ മിഷേല്‍ വ്യക്തമാക്കി.