Tuesday, May 14, 2024
spot_img

“വിദ്യ ആഭാസം!” കൊയിലാണ്ടിയിലും വിദ്യാർത്ഥിക്ക് എസ്എഫ്ഐക്കാരുടെ ക്രൂരമർദ്ദനം! ആശുപത്രിയിൽ എത്തിച്ച് അപകടം എന്ന് ഒപിയിൽ രേഖപ്പെടുത്തിയെന്ന് പരാതി

കോഴിക്കോട്: എസ് എഫ് ഐയുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ട പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം ചർച്ചയാവുന്നതിനിടെ കൊയിലാണ്ടിയിലും കുട്ടിസഹാക്കളുടെ ഗുണ്ടാവിളയാട്ടം! കൊയിലാണ്ടി കൊല്ലം ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി ആർട്സ് ആൻ്റ് സയൻസ് കോളേജിലാണ് വിദ്യാർത്ഥിക്ക് എസ്എഫ്ഐക്കാരുടെ മർദ്ദനമേറ്റത്.

റാഗിംഗ് നടത്തി എന്നാരോപിച്ചായിരുന്നു ക്രൂരമായ മർദ്ദനം.ആശുപത്രിയിൽ എത്തിച്ച് അപകടം എന്ന് ഒപിയിൽ രേഖപ്പെടുത്തി. ഭയം കാരണം ഡോക്ടറോട് ഒന്നും പറയാനില്ലെന്നും മര്‍ദ്ദനമേറ്റ അമൽ വ്യക്തമാക്കി. ക്ലാസിലെ വിദ്യാർത്ഥിയടക്കം കൂട്ടത്തിൽ ഉണ്ടായിരുന്നു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം എന്നാണ് പരാതിയില്‍ പറയുന്നത്. ഇരുപത്തഞ്ചോളം എസ്എഫ്ഐ പ്രവർത്തകർ ചുറ്റിലും നിന്നായിരുന്നു ആക്രമണം. വീട്ടിൽ എത്തിയ ശേഷം അസഹ്യമായ വേദന വന്നപ്പോൾ ആണ് വീട്ടുകാരോട് സംഭവത്തെക്കുറിച്ച് വിദ്യാർത്ഥി പറഞ്ഞത്. ഉടൻ തന്നെ കുടുംബം കൊയിലാണ്ടി പോലീസിൽ പരാതി നൽകി.

Related Articles

Latest Articles