ഭോപ്പാല്‍ : കോളേജ് വിദ്യാര്‍ത്ഥിനികളുടെ ഫോണില്‍ അശ്ലീല സന്ദേശം അയച്ച അദ്ധ്യാപകനെതിരെ കേസ് എടുത്ത് പോലീസ്. എന്‍ജിനീയറിംഗ് കോളേജ് അദ്ധ്യാപകനായ മുഹമ്മദ് അര്‍ഷാദിനെതിരെയാണ് കേസ് എടുത്തത്. വിദ്യാര്‍ത്ഥിനികളുടെ പരാതിയിലാണ് പോലീസ് നടപടി.
വാട്സ് ആപ്പിലൂടെയാണ് ഇയാള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അശ്ലീല സന്ദേശം അയച്ചത്. ഇത്തരത്തില്‍ സന്ദേശം ലഭിച്ച വിദ്യാര്‍ത്ഥിനി വിവരം കൂട്ടുകാരോട് പറഞ്ഞു. ഇതോടെയാണ് ഇയാള്‍ എല്ലാ വിദ്യാര്‍ത്ഥിനികള്‍ക്കും ഇത്തരത്തില്‍ അശ്ലീല സന്ദേശം അയക്കാറുള്ളതായി വ്യക്തമായത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
രാത്രികാലങ്ങളിലാണ് അര്‍ഷാദ് ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മോശം സന്ദേശങ്ങള്‍ അയക്കുന്നത്. തന്നെ കാമുകന്‍ ആക്കാമോ, വിവാഹം കഴിക്കാമോ, നമുക്ക് പരസ്പരം ഇഴുകി ചേരാം തുടങ്ങിയ തരത്തിലാണ് ഇയാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സന്ദേശങ്ങള്‍ അയക്കാറ്. ഇതിനെ എതിര്‍ത്ത് വിദ്യാര്‍ത്ഥികള്‍ സംസാരിക്കുമ്ബോള്‍ തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്.
സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ഐടി നിയമത്തിലെയും വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് അര്‍ഷാദിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. അതേസമയം അദ്ധ്യാപകനെ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

