Tuesday, October 13, 2026

പുത്തന്‍തോപ്പില്‍ ക്രിസ്മസ് ആഘോഷത്തിനിടെ വിദ്യാർത്ഥികളെ കടലില്‍ കാണാതായ സംഭവം;മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം:പുത്തന്‍തോപ്പില്‍ ക്രിസ്മസ് ആഘോഷത്തിനിടെ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി.കണിയാപുരം ചിറ്റാറ്റുമുക്ക് ചിറയ്ക്കല്‍ ഷൈന്‍ നിവാസിലെ ശ്രേയസ് (17), കണിയാപുരം മുസ്താന്‍മുക്ക് വെട്ടാട്ടുവിള വീട്ടില്‍ സാജിദ് (19) എന്നിവരാണ് മരിച്ചത്.പെരുമാതുറ, പുതുക്കുറിച്ച് എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെയോടെയാണ് മൃതദേഹം കണ്ടെത്താനായത്. തുടര്‍ന്ന് പോലീസ് അറിയിച്ചതനുസരിച്ച് ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു .അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങള്‍ക്ക് ശേഷം ചിറയിന്‍കീഴ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles

Latest Articles