Sunday, October 4, 2026

വിദ്യാർത്ഥിനിയുടെ സ്വകാര്യ ദൃശ്യങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ; സഹപാഠികളായ 3 പെൺകുട്ടികൾക്കെതിരെകേസ്

ഉഡുപ്പി : സഹപാഠിയുടെ സ്വകാര്യദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ മൂന്നു വിദ്യാർഥിനികൾക്കെതിരെ പോലീസ് കേസെടുത്തു. ഉഡുപ്പി നേത്രജ്യോതി അലൈഡ് ഹെൽത്ത് സയൻസ് കോളജിലെ ഷബ്നാസ്, ആൽഫിയ, അലീമ എന്നീ വിദ്യാർത്ഥിനികൾക്കെതിരെയാണ് വിദ്യാർഥിനിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തുക, അത് ഡിലീറ്റ് ചെയ്യുക, തെളിവ് നശിപ്പിക്കുക, വിദ്യാർഥിനിയുടെ യശസ്സിനു ക്ഷതമേൽപിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തിരിക്കുന്നത് . കോളജിനെതിരെയും കേസെടുത്തിട്ടുണ്ട്.

ഈ മാസം 18നാണ് വിദ്യാർത്ഥിനി വിഷയത്തിൽ കോളജ് അധികൃതർക്ക് പരാതി നൽകിയത്. തന്റെ സ്വകാര്യ ദൃശ്യങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിക്കുന്ന വിവരമറിഞ്ഞ് പെൺകുട്ടി സുഹൃത്തുക്കളോടു വിവരം പറഞ്ഞു. ഇവരാണ് വിഷയം മാനേജ്മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതോടെ കുറ്റക്കാരായ മൂന്ന് കുട്ടികളെയുംകോളേജ് അധികൃതർ പുറത്താക്കി. ലക്ഷ്യമിട്ടത് മറ്റു ചില പെൺകുട്ടികളെയാണെന്നും, പരാതിക്കാരിയുടെ വിഡിയോ അറിയാതെ ചിത്രീകരിച്ചതാണെന്നുമാണു വിദ്യാർത്ഥിനികൾ നൽകിയ വിശദീകരണം. തുടർന്നു വിഡിയോ പെൺകുട്ടിയുടെ മുമ്പിൽ വച്ചുതന്നെ ഇവർ ഡിലീറ്റ് ചെയ്തതായും കോളജ് അധിക‍ൃതർ വ്യക്തമാക്കി.

Related Articles

Latest Articles