Friday, September 25, 2026

സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം; പ്ലസ് വൺ വിദ്യാർത്ഥി ആശുപത്രിയിൽ | students-ragging- Idukki

ഇടുക്കി: ഇടുക്കിയിൽ വാഴത്തോപ്പ് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനത്തിൽ പരുക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. സ്‌കൂൾ മുറ്റത്തു നിന്നിരുന്ന പ്ലസ് വൺ വിദ്യാർത്ഥി ഇടുക്കി നാരകക്കാനം സ്വദേശി സാബുവിൻറെ മകൻ അമൽ സാബുവിനെയാണ് നാല് പ്ലസ് ടു വിദ്യാർത്ഥികൾ റാഗിങ്ങിന്റെ ഭാഗമായി മർദ്ദിച്ചത്.

തുടർന്ന് സ്‌കൂൾ പ്രിൻസിപ്പാൾ, പിടിഎ അംഗങ്ങളെ വിളിച്ചു വരുത്തി, മർദ്ദിച്ചവക്കെതിരെ നടപടി എടുക്കാമെന്ന് അറിയിച്ചു. സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയതോടെ അമലിന് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെടുകയും, ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അടിവയറ്റിലും മറ്റും ചവിട്ടേറ്റ അമലിന്റെ ആരോഗ്യനിലയിലെ ആശങ്കയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles