Wednesday, May 15, 2024
spot_img

പരാതി പറയാനെത്തിയ വിദ്യാർത്ഥികളെ പൂട്ടിയിട്ട് ലേഡി ഹിറ്റ്ലർ കളി!
കാസർഗോഡ് ഗവ.കോളജ് പ്രിൻസിപ്പലിനെ ചുമതലയിൽ നിന്ന് നീക്കും

കാസർഗോഡ് : ക്യാംപസിലെ കുടിവെള്ള പ്രശ്നമുന്നയിച്ച വിദ്യാർത്ഥികളെ പ്രിൻസിപ്പൽ ചേംബറിൽ പൂട്ടിയിട്ടുവെന്ന പരാതിയിൽ ഗവ.കോളജ് പ്രിൻസിപ്പൽ എൻ.രമയെ നീക്കാൻ നിർദേശം നൽകാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു നിർദേശം നൽകി . കോളജ് വിദ്യാഭ്യാസ ഡയറക്ടർക്ക് ഇതുമായി സംബന്ധിച്ച് നിർദേശം നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

സംഭവത്തിൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് കാസർഗോഡ് ഗവണ്‍മെന്റ് കോളജ് താൽക്കാലികമായി പൂട്ടി. സംഭവത്തിൽ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. കോളജ് വിദ്യാർഥികളെകൊണ്ട് കാലുപിടിപ്പിച്ചു എന്ന ആരോപണത്തിൽ എൻ.രമ നേരത്തെയും വാർത്തകളിൽ ഇടം നേടിയിരുന്നു.

ക്യാംപസിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മാലിന്യങ്ങളുണ്ടെന്ന പരാതി പറയാനെത്തിയെ വിദ്യാർത്ഥികൾക്കാണ് പ്രിൻസിപ്പലിലിൽ നിന്നും മോശം അനുഭവം ഉണ്ടായത്. സഭ്യമല്ലാത്ത വാക്കുകൾ പ്രയോഗിച്ച പ്രിൻസിപ്പല്‍ കുട്ടികൾക്ക് ഇരുന്ന് സംസാരിക്കാൻ അവകാശമില്ലെന്ന നിലപാട് എടുക്കുകയും ചെയ്തു.

Related Articles

Latest Articles