Monday, May 20, 2024
spot_img

സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തിൽ സമരചരിത്രം സമഗ്രമായി അപഗ്രഥിക്കുന്ന പുസ്തകം; മുതിർന്ന ആർ എസ് എസ് പ്രചാരകനും പ്രജ്ഞാപ്രവാഹ്‌ ദേശീയ സംയോജകനുമായ ജെ നന്ദകുമാർ രചിച്ച Struggle for National Selfhood- Past, Present and Future എന്ന പുസ്തകത്തിന്റെ പ്രകാശനം 10 ന്

ദില്ലി: മുതിർന്ന ആർ എസ് എസ് പ്രചാരകനും പ്രജ്ഞാപ്രവാഹ്‌ ദേശീയ സംയോജകനുമായ ജെ നന്ദകുമാർ രചിച്ച സ്ട്രഗിൾ ഫോർ നാഷണൽ സെൽഫ്ഹുഡ്- പാസ്ററ് പ്രെസെന്റ് ഫ്യുച്ചർ (Struggle for National Selfhood- Past, Present and Future) എന്ന പുസ്തകത്തിന്റെ പ്രകാശനം ഈ മാസം 10 ന് നടക്കും. ദില്ലിയിലെ ഡോ അംബേദ്‌കർ ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന ചടങ്ങിലാണ് പുസ്തക പ്രകാശനം. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടന്ന സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ സമഗ്രമായി അപഗ്രഥിക്കുന്നതാണ് പുസ്തകം. വൈകിട്ട് 5 ന് നടക്കുന്ന ചടങ്ങിൽ ആർ എസ് എസ് സർകാര്യവാഹ്‌ അരുൺകുമാർ മുഖ്യാതിഥിയായിരിക്കും. ചിത്രകാരി മീനാക്ഷി ജൈൻ, കാഞ്ചൻ ഗുപ്‌ത, സാഞ്ചി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ നീരജ ഗുപ്‌ത പ്രൊഫ ശ്രീപ്രകാശ് സിംഗ് എന്നിവർ സന്നിഹിതരായിരിക്കും

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന വേളയിലാണ് സ്വാതന്ത്ര്യ സമര ചരിത്രം പ്രതിഫലിക്കുന്ന പുസ്തകം എന്നത് ശ്രദ്ധേയമാണ്. പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷൻ ബുക്കിങ്ങിന് രാജ്യമെമ്പാടും ആവേശോജ്വലമായ പ്രതികരണമാണ് ലഭിച്ചത്. മറച്ചുവയ്ക്കപ്പെട്ടതും തമസ്ക്കരിക്കപ്പെട്ടതുമായ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ നിരവധി അധ്യായങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സ്വാതന്ത്ര്യ സമരത്തെ സമഗ്രമായി അപഗ്രഥിക്കുന്ന പുസ്തകം പ്രകാശനം ചെയ്യപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്

Related Articles

Latest Articles