ഹൈദരാബാദ് :സമീപ വർഷങ്ങളിലെ ഏറ്റവും വലിയ അന്താരാഷ്ട്ര മനുഷ്യക്കടത്തു റാക്കറ്റുവേട്ട നടത്തി സൈബരാബാദ് പോലീസ് . പ്രധാന സംഘാടകർ ഉൾപ്പെടെ 15 പേർ അറസ്റ്റിലായി .തെലങ്കാന, ആന്ധ്രാപ്രദേശ് ,കർണ്ണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലെ 15 നഗരങ്ങളിൽ നിന്നുള്ള 14,000 സ്ത്രീകളും ചില വിദേശ പൗരന്മാരും റാക്കറ്റിന്റെ പിടിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് കടത്താനും പ്രതികൾ സ്ത്രീകളെ ഉപയോഗിച്ചിരുന്നു. ഉപഭോക്താക്കളെ ആകർഷിക്കാൻ റാക്കറ്റിനു ബെംഗളൂരുവിലും ആന്ധ്രയിലെ അനന്തപൂരിലും കോൾ സെന്റർ ഉണ്ടായിരുന്നു.
മൂന്ന് മാസത്തിലേറെ നീണ്ട ഓപ്പറേഷനിൽ സൈബരാബാദിലും ഹൈദരാബാദിലുമായി അനാശാസ്യവുമായി ബന്ധപെട്ടു 37 രജിസ്റ്റർ ചെയ്യുകയും ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ 6 വിദേശികൾ ഉൾപ്പെടെ 120 ഇരകളെ റാക്കറ്റിൽ നിന്ന് രക്ഷിക്കുകയും ചെയ്തു പ്രധാന കണ്ണികൾ പ്രതിദിനം 30,000 രൂപയോളം ലാഭമാണ് നേടിയിരുന്നത്. വരുമാനത്തിന്റെ 30% ഇവർ സ്ത്രീകൾക്ക് നൽകി.
ഇവരിൽ നിന്നും പശ്ചിമ ബംഗാൾ ,കർണ്ണാടക ,ഡൽഹി സ്വദേശിനികളുടെ വിവരങ്ങൾ കണ്ടെടുത്തു.ബംഗ്ലാദേശ് നേപ്പാൾ ,തായ്ലാൻഡ്,ഉസ്ബെക്കിസ്ഥാൻ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ വിവരങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അനന്തപൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള ടെലികോളർമാർ വഴി വെബ്സൈറ്റുകളിലും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും ഫോട്ടോകൾ പോസ്റ്റ് ചെയ്തു ഇടപാടുകാരെ കണ്ടെത്തുന്നതായിരുന്നു ഇവരുടെ രീതി .രാജ്യത്തുടനീളമുള്ള ഏജന്റുമാർ ഫോട്ടോകൾ സംഘാടകർക്ക് പ്രതികൾക്ക് അയച്ചുകൊടുത്തു . കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ചില യുവതികളെ അവരുടെ ഫോട്ടോകൾ വെബ്സൈറ്റുകളിൽ പങ്കിടുന്നതിന് മുമ്പ് ഫ്ലാറ്റുകളിലേക്കോ ഹോട്ടൽ മുറികളിലേക്കോ അയച്ചു. പ്രതികൾ ഇരകളെ എംഡിഎംഎ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയും മയക്കുമരുന്ന് വിൽക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്നതായി സൈബരാബാദ് കമ്മീഷണർ എം സ്റ്റീഫൻ രവീന്ദ്ര പറഞ്ഞു.
എസ്ആർ നഗറിലെ ജോഗേശ്വർ (37), ബാലനഗറിലെ സായിബാബു ഗൗഡ് (33), സൺ സിറ്റിയിലെ ശൈലേന്ദ്ര പ്രസാദ് (44), യൂസഫ്ഗുഡയിലെ അഫ്സർ (42), ആസിഫ് നഗറിലെ ഋഷി (35), ശ്രീനിവാസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . അനാശാസ്യത്തിന് കോൾ സെന്റർ നടത്തിയതിന് മദാപ്പൂരിലെ സർബ്-േശ്വര് അനന്തപുരിൽ നിന്നുള്ള പി ഗംഗാധരി (33), ബംഗളൂരിൽ നിന്നുള്ള എംഡി ഫയാസ് (29), വിഷ്ണു (39), സുധീർ (27) എന്നിവരും പിടിയിലായി.

