Sunday, May 19, 2024
spot_img

സിപിഐ നേതാവിന് പൊള്ളലേറ്റു; മൊബൈല്‍ പൊട്ടിത്തെറിച്ചതാണെന്ന് സുധീർഖാൻ, വീട്ടിലേക്ക് ഒരാള്‍ വന്നതിനുശേഷമാണ് പൊള്ളലേറ്റതെന്ന് കുടുംബാംഗങ്ങള്‍, സംഭവത്തിൽ ദുരൂഹത

തിരുവനന്തപുരം:മാറനല്ലൂര്‍ പഞ്ചായത്തംഗവും സിപിഐ നേതാവുമായ സുധീര്‍ഖാന് പൊള്ളലേറ്റു. ഇന്ന് രാവിലെ യോടെയാണ് സംഭവം. സാരമായി പരിക്കേറ്റ സുധീര്‍ഖാനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം സംഭവത്തിൽ ദുരൂഹത ഏറുകയാണ്. വീട്ടിലേക്ക് ഒരാള്‍ വന്നതിനുശേഷമാണ് പൊള്ളലേറ്റതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.

എന്നാൽ മൊബൈല്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് സുധീര്‍ഖാന്‍ പൊലീസിനു നല്‍കിയ പ്രാഥമിക മൊഴി. എന്നാല്‍ എങ്ങനെയാണ് പൊള്ളലേറ്റത് എന്നതില്‍ വ്യക്തതയില്ലെന്നു മാറനല്ലൂര്‍ സിഐ ജി.അനൂപ് പറഞ്ഞു. ആസിഡ് ആക്രമണവും സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാറായിട്ടില്ലെന്നും ഫൊറന്‍സിക് പരിശോധനകളുടെ റിപ്പോര്‍ട്ട് വന്നതിനുശേഷമെ വ്യക്തമാകൂ എന്നും സിഐ അറിയിച്ചു.

Related Articles

Latest Articles