Friday, May 17, 2024
spot_img

കണ്ണൂരിൽ വൻ എംഡിഎംഎ വേട്ട; 14.06 ഗ്രാം മാരക മയക്കുമരുന്നുമായി ശ്രീകണ്ഠപുരം സ്വദേശികൾ പിടിയിൽ

കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് വൻ ലഹരിമരുന്ന് വേട്ട. മാരകമയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ടുപേര്‍ അറസ്റ്റിൽ. ശ്രീകണ്ഠാപുരം കോട്ടൂര്‍ സ്വദേശികളായ മുഹമ്മദ് സഹല്‍, സാജു എന്നിവരാണ് പിടിയിലായത്. 14.06 ഗ്രാം എംഡിഎംഎയാണ് അറസ്റ്റിലായ പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്.

ബംഗളുരുവിൽ നിന്നും കാറില്‍ വരികയായിരുന്നു ഇവര്‍. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹനപരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Latest Articles