Wednesday, May 1, 2024
spot_img

ടീച്ചറുടെ ഓർമ്മയിൽ തലസ്ഥാനം !സുഗതകുമാരി നവതി ആഘോഷസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന “സുഗതകുമാരി സ്മൃതിദിനം” വരുന്ന ശനിയാഴ്ച

തിരുവനന്തപുരം: സുഗതകുമാരി നവതി ആഘോഷസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സുഗതകുമാരി സ്മൃതിദിനം വരുന്ന ശനിയാഴ്ച നടക്കും. വൈകുന്നേരം 4 മണിക്ക് മാനവീയം വിഥിയില്‍ ഒഎന്‍വി കുറുപ്പിന്റെ ഓര്‍മ്മക്ക് സുഗതകുമാരി ടീച്ചർ നട്ടുപിടിപ്പിച്ച ഓര്‍മ്മ മരത്തിനു സമീപം ടീച്ചറുടെ ചിത്രത്തിനു മുമ്പില്‍ പുഷ്പാര്‍ച്ചനയും ആദരാഞ്ജലിയും നടക്കും.

വൈകുന്നേരം 4.30 ന് തൈക്കാട് ഗാന്ധി ഭവനില്‍ ‘സുഗത സ്മൃതി സദസ് ‘ ചേരും. ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ ഡോ. എന്‍ രാധാകൃഷ്ണന്‍ ആധ്യക്ഷം വഹിക്കും. നവതി ആഘോഷസമിതി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍,മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, പന്ന്യന്‍ രവീന്ദ്രന്‍, മുല്ലക്കര രത്‌നാകരന്‍, പാലോട് രവി, ഡോ . ജി ശങ്കര്‍, പ്രൊഫ വി ടി രമ, ഡോ സുബാഷ് ചന്ദ്ര ബോസ് ,കെ ഉദയകുമാര്‍, എല്‍ പങ്കജാക്ഷന്‍ എന്നിവര്‍ സംസാരിക്കും.

മുരുകന്‍ കാട്ടാക്കട, ഗിരീഷ് പുലിയൂര്‍, കല്ലറ അജയന്‍, ഡോ.ചിത്ര ടി നായര്‍,,ഡോ. പി. ഹരികുമാര്‍, ബിന്ദു ദിലീപ് രാജ് ,കരമന രഘു, അദിതി രഞ്ജിത്ത്,കൃഷ്ണപ്രിയ എന്നിവര്‍ സുഗതകുമാരി കവിതകള്‍ ആലപിക്കും.

Related Articles

Latest Articles