Thursday, December 25, 2025

കോടതിയിൽ ആത്മഹത്യാശ്രമം; കൈ ഞരമ്പ് മുറിച്ച് പ്രതി

കൊച്ചി : എറണാകുളം സബ് കോടതിയിൽ ആത്മഹത്യക്ക് ശ്രമിച്ച് പ്രതി.എണാകുളം സ്വദേശി തൻസീറാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

പ്രതി തൻസീറിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്ലേഡ് ഉപയോഗിച്ചാണ് ഇയാൾ ഞരമ്പ് മുറിച്ചത്. തൻസീർ കവർച്ചാ കേസിൽ പ്രതിയാണ്. വിയ്യൂർ ജയിലിൽ നിന്ന് വിചാരണക്കായി കോടതിയിലെത്തിച്ചപ്പോഴായിരുന്നു തൻസീര്‍ ആത്മഹത്യാശ്രമം നടത്തിയത്. ഇയാൾ അപകട നില തരണം ചെയ്തു.

Related Articles

Latest Articles