Sunday, December 28, 2025

തൃപ്പൂണിത്തുറയില്‍ എസ്ഐയെ കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കെഎപി രണ്ടാം ബറ്റാലിയനില്‍ നിന്ന് കെഎപി ഒന്നാം ബറ്റാലിയനിലേക്ക് സ്ഥലം മാറിയ മാറിയ തിരുവനന്തപുരം സ്വദേശി സജിത് ആണ് മരണപ്പെട്ടത്. കൈഞരമ്പ് മുറിച്ച നിലയിലാണ് മൃതദേഹം എരൂരിനടുത്ത് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. തിരുവനന്തപുരം പാങ്ങോട് സ്വദേശിയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

അതേസമയം, മധ്യപ്രദേശിലെ ഗ്വാളിയോർ നഗരത്തിൽ വായിലും കാലിലും ടേപ്പ് ഒട്ടിച്ച നിലയിൽ 15 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. കുട്ടിയെ കൊലപ്പെടുത്തിയെന്ന് കരുതുന്ന 20 കാരനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി. ഇയാളും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും തമ്മിൽ സ്വവര്‍ഗാനുരാഗം ഉണ്ടായിരുന്നുവെന്നും ഇതിന്റെ പേരിൽ കുട്ടി ഇയാളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

ചൊവ്വാഴ്ച ഹാസിറ ഏരിയയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് 20 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്. മേക്കപ്പ് ആർട്ടിസ്റ്റായ ഇയാൾ ജീവനൊടുക്കുന്നതിന് മുമ്പ് കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Related Articles

Latest Articles