Wednesday, May 1, 2024
spot_img

പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മാതാപിതാക്കള്‍ ശകാരിച്ചു; നിമിഷ നേരങ്ങൾക്കുള്ളിൽ ജീവനൊടുക്കി പത്താം ക്ലാസ്സുകാരി

മുംബൈ: പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മാതാപിതാക്കള്‍ ശകാരിച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു. സെന്‍ട്രല്‍ മുംബൈയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. 15വയസുകാരി റിയ താക്കൂറാണ് മരിച്ചത്. എന്‍.എം ജോഷി മാര്‍ഗിലുള്ള എം.എച്ച്‌.എ.ഡി.എ കോളനിയിലെ കെട്ടിടത്തിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

‘കുട്ടി സ്വയം ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന്‍റെ പക്കലുണ്ട്. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ബന്ധിച്ചതിനാല്‍ ജീവനൊടുക്കിയതാവാമെന്നാണ് കുട്ടിയുടെ പിതാവിന്റെ മൊഴി സൂചിപ്പിക്കുന്നത്. കേസില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്’-എന്‍.എം ജോഷി മാര്‍ഗ് പൊലീസ് സ്റ്റേഷന്‍ സീനിയര്‍ ഇന്‍സ്പെക്ടര്‍ സുനില്‍ ചന്ദ്രമോര്‍ പറഞ്ഞു.

Related Articles

Latest Articles