Monday, May 20, 2024
spot_img

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ആത്മഹത്യ; മേഖലാ സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മറ്റി അംഗവുമായ നേതാവ് അറസ്റ്റിൽ

ആലപ്പുഴ: ഡിവൈഎഫ്ഐ വനിത നേതാവിന്റെ ആത്മഹത്യയിൽ സിപിഎം ലോക്കൽ കമ്മറ്റി അംഗം അറസ്റ്റിൽ. ഡിവൈഎഫ്ഐ കാവാലം മേഖലാ സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ കാവാലം പത്തിൽചിറ വീട്ടിൽ പി.എൻ.അനന്തുവിനെ (26) ആണ് കൈനടി പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ, സ്ത്രീത്വത്തെ അപമാനിക്കൽ, ശാരീരിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. അനന്തുവിനെ രാമങ്കരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ജനുവരി 5നാണ് കാവാലം രണ്ടരപ്പറയിൽ ആർ.വി.തിലകിന്റെ മകൾ ആതിര (25) ജീവനൊടുക്കിയത്. നിയമ വിദ്യാർത്ഥിയായിരുന്ന ആതിര ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗമായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം രണ്ടുവർഷം മുൻപ് നടന്നിരുന്നു.

വിവാഹ നിശ്ചയത്തിന് ശേഷം ആതിരയുടെ വീട്ടിലെ നിത്യ സന്ദർശകനായിരുന്ന അനന്തു സംഭവ ദിവസവും പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. ഇതിനിടെ ഇവർ തമ്മിൽ വാക്ക് ത‍ർക്കത്തിലാവുകയും അനന്ദു യുവതിയെ മർദ്ദിക്കുകയും ചെ്തു. ഇക്കാര്യം ആതിരയുടെ മുത്തച്ഛൻ ആർ.കെ.വാസു (91) പോലീസിനെയും ബന്ധുക്കളെയും അറിയിച്ചു. അദ്ദേഹം മാത്രമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്.
മത്സ്യവ്യാപാരികളായ അച്ഛനും അമ്മയും ജോലിക്കു ശേഷം രാത്രി വീട്ടിലെത്തിയപ്പോഴാണ് ആതിരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Related Articles

Latest Articles