Friday, December 12, 2025

കോടിയേരി ബാലകൃഷ്ണന് ചുട്ടമറുപടിയുമായി എൻഎസ്എസ്; എന്‍എസ്എസിനെതിരെ വാളോങ്ങാനോ രാഷ്ട്രീയം പഠിപ്പിക്കാനോ കോടിയേരിയ്ക്ക് അവകാശമില്ലെന്നും വിമര്‍ശനം

പെരുന്ന: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചുട്ടമറുപടിയുമായി എൻഎസ്എസ്. എന്‍എസ്എസിനെതിരെ വാളോങ്ങാനോ രാഷ്ട്രീയം പഠിപ്പിക്കാനോ ഉപദേശിക്കാനോ കോടിയേരി ബാലകൃഷ്ണന് അവകാശമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ ആരെയും ഭയപ്പെടുത്താന്‍ എന്‍എസ്എസിന് ഉദ്ദേശമില്ല. ശബരിമലയില്‍ ആക്ടിവസ്റ്റുകളെ കയറ്റരുതെന്ന് എന്‍എസ്എസ് നേരത്തെ തന്നെ പറഞ്ഞിരുന്നതായും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

അനാവശ്യമായി ഏതെങ്കിലും വിഷയത്തില്‍ എന്‍എസ്എസ് ഇടപെടുകയോ വിലപേശല്‍ നടത്തുകയോ ചെയ്തിട്ടില്ല. ഒരു പാർട്ടിയുടേയും ആഭ്യന്തര പ്രശ്നങ്ങളിൽ എൻഎസ്എസ് ഇടപെട്ടിട്ടില്ലെന്ന് ജി സുകുമാരന്‍ നായര്‍ വിശദമാക്കി. ആരുമായും നിഴൽ യുദ്ധത്തിനില്ല . ശബരിമല നിലപാട് രാഷ്ട്രീയം നോക്കിയല്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

Related Articles

Latest Articles