Tuesday, May 7, 2024
spot_img

സണ്ണി ലിയോൺ തലസ്ഥാനത്ത്; ഇനി ഒരുമാസം കേരളത്തില്‍; കാരണം ഇതാണ്

തിരുവനന്തപുരം: ബോളിവുഡ് താരം സണ്ണി ലിയോൺ കേരളത്തിലെത്തി. ഒരു സ്വകാര്യ ചാനല്‍ പരിപാടിയുടെ ചിത്രീകരണത്തിനായാണ് നടി തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരം ഇനിയുള്ള ഒരാഴ്ച ക്വാറന്റീനിലായിരിക്കും.

ഭർത്താവിനും കുട്ടികൾക്കുമൊപ്പമാണ് വ്യാഴാഴ്ച താരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സണ്ണി ലിയോണ്‍ നേരെ സ്വകാര്യ റിസോര്‍ട്ടിലേക്ക് പോയി. ഒരു മാസത്തോളം നടി കേരളത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.

Related Articles

Latest Articles