Monday, November 23, 2026

‘സൂപ്പര്‍ ഷൈന്‍’ ആംബുലൻസ് ആയി പാഞ്ഞു; പ​ത്ഭ​നാ​ഭ​ന്‍ നാ​യരെ രക്ഷിക്കാനായില്ല

കോ​ഴി​ക്കോ​ട്: കു​ഴ​ഞ്ഞു​വീ​ണ രോ​ഗി​യെ ര​ക്ഷി​ക്കാ​ന്‍ ശ​ര​വേ​ഗ​ത്തി​ല്‍ ബ​സ്​ കു​തി​ച്ചെ​ങ്കി​ലും പ്ര​യ​ത്ന​ങ്ങ​ളെ​ല്ലാം വി​ഫ​ല​മാ​ക്കി പ​ത്ഭ​നാ​ഭ​ന്‍ നാ​യ​ര്‍ വി​ട പ​റ​ഞ്ഞു. ന​രി​ക്കു​നി – കോ​ഴി​ക്കോ​ട് റൂ​ട്ടി​ല്‍ സ​ര്‍​വി​സ് ന​ട​ത്തു​ന്ന കെ.​എ​ല്‍ 11 ബി.​എ​ല്‍ 3739 ന​മ്ബ​ര്‍ സൂ​പ്പ​ര്‍ ഷൈ​ന്‍ ബ​സാ​ണ് ഡ്രൈ​വ​ര്‍ അ​ജി​നാ​സും ക​ണ്ട​ക്ട​ര്‍ ര​ജി​ത്തും ‘ആം​ബു​ല​ന്‍​സ്’ ആ​ക്കി​യ​ത്. ചൊ​വ്വാ​ഴ്ച്ച രാ​വി​ലെ 8.05ഓ​ടെ​യാ​ണ്​ സം​ഭ​വം. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന​ടു​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ലെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ മലാപ്പറമ്പിൽ ​നി​ന്നും ഭാ​ര്യ​യോ​ടൊ​പ്പ​മാ​ണ് പറമ്പത്ത് ചാ​ലി​ല്‍ സ്വ​ദേ​ശി പ​ത്ഭ​നാ​ഭ​ന്‍ നാ​യ​ര്‍ ബ​സി​ല്‍ ക​യ​റി​യ​ത്. മലാപ്പറമ്പ് ബൈ​പാ​സി​ല്‍ എ​യ്​​ഷ​ര്‍ ഷോ​റൂ​മി​ന് സ​മീ​പം ബ​സെ​ത്തി​യ​പ്പോ​ള്‍ അ​ദ്ദേ​ഹം നി​ല​ത്ത് കു​ഴ​ഞ്ഞു​വീ​ണു.

ഭാ​ര്യ ബ​ഹ​ളം വെ​ച്ച​തോ​ടെ ​ഡ്രൈ​വ​ര്‍ ബ​സ് നി​ര്‍​ത്തി. ത​ങ്ങ​ളു​ടെ കാ​ര്യം നോ​ക്കേ​ണ്ടെ​ന്നും ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​മെ​ന്നും യാ​ത്ര​ക്കാ​ര്‍ പി​ന്തു​ണ ന​ല്‍​കി​യ​തോ​ടെ ക​ണ്ട​ക്ട​റു​ടെ ഡ​ബി​ള്‍ ബെ​ല്‍. സ​മ​യംവൈകിപ്പി​ക്കാ​തെ ബ​സ്​ കു​തി​ച്ചു.

മലാപ്പറമ്പ്, ചേവരമ്പലം, ചേ​വാ​യൂ​ര്‍, കോ​വൂ​ര്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് വ​ഴി​യാ​ണ് ബ​സ് സാ​ധാ​ര​ണ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​റ്. എ​ന്നാ​ല്‍, ചേവരമ്പല​ത്തു​നി​ന്ന് ഇ​രി​ങ്ങാ​ട​ന്‍​പ​ള്ളി ബെ​പാ​സി​ലൂ​ടെ കോ​വൂ​ര്‍ ക​യ​റി ആ​റ് മി​നി​റ്റ്​​കൊ​ണ്ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി.

പ​ക്ഷേ, അ​പ്പോ​ഴേ​ക്കും അ​ദ്ദേ​ഹം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യി​രു​ന്നു. പ​ത്ഭ​നാ​ഭ​ന്‍ നാ​യ​ര്‍ വി​ട​പ​റ​ഞ്ഞെ​ങ്കി​ലും ത​ങ്ങ​ളാ​ല്‍ ക​ഴി​യു​ന്ന​ത് ചെ​യ്തെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ് അ​ജി​നാ​സും ര​ജി​ത്തും. പ​റ​മ്ബി​ല്‍ ബ​സാ​ര്‍ സ്വ​ദേ​ശി​യാ​യ അ​ജി​നാ​സ് ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ കൂ​ടി​യാ​ണ്. ര​ജി​ത്ത് ചേ​ള​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​ണ്.

Related Articles

Latest Articles