Monday, June 10, 2024
spot_img

സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ ക്രൂരമായി മർദിച്ച സംഭവം: പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

എറണാകുളം: സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിക്ക് നേരെ ഉണ്ടായ ക്രൂര മര്‍ദനത്തില്‍ തൃപ്പൂണിത്തുറ സ്വദേശി സതീശിനായി തെരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം. പ്രതിയെ അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിചിട്ടുണ്ട്.

തൃപ്പൂണിത്തുറ പുതിയകാവ് സ്വദേശി സിജിക്കാണ് മര്‍ദനമേറ്റത്. അതേസമയം സതീഷിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. ഇതോടെ ഇയാളും, ഭാര്യയും ഒളിവിലാണ്.

കടയിലെ ഫോണിലേക്ക് വിളിച്ച സതീശന്റെ കോള്‍ ഭാര്യ സവിതക്ക് നല്‍കിയില്ല എന്നാരോപിച്ചായിരുന്നു മര്‍ദനം. പോലീസ് വേണ്ടവിധത്തില്‍ ഇടപെട്ടിലെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരി ആരോപിച്ചിരുന്നു. എന്നാല്‍ കേസെടുക്കുന്നതില്‍‌ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.

Related Articles

Latest Articles