Friday, May 3, 2024
spot_img

സപ്ലൈകോ ഗോഡൗണുകൾ കാലി ; സബ്‌സിഡി ഉല്‍പന്നങ്ങള്‍ക്ക് കുത്തനെ വിലയും കൂട്ടി; പിണറായി സർക്കാർ ജനത്തെ പട്ടിണിയിലാകും

തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈകോകളിലും മാവോലി സ്‌റ്റോറുകളിലും അവശ്യ സാധനങ്ങള്‍ കിട്ടാനില്ല. അരി, പഞ്ചസാര, മുളക്, ഉഴുന്ന് എന്നിവയ്ക്കാണ് പലയിടങ്ങളിലും ക്ഷാമം നേരിടുന്നത്.

അവശ്യ സാധനങ്ങള്‍ ഇല്ലാത്തതിന് പുറമേ സബ്‌സിഡി ഉല്‍പന്നങ്ങള്‍ക്കും സപ്ലൈകോ വില വര്‍ധിപ്പിച്ചിട്ടുണ്ട്. അളവ് കുറയ്ക്കുകയും ചെയ്തു. ഇത് സാധാരണക്കാരന് വലിയ പ്രതിസന്ധിയാണ് വരുത്തി വച്ചിരിക്കുന്നത്.

സബ്‌സിഡി ഉഴുന്നിന് ആറു രൂപയും സബ്‌സിഡിയില്ലാത്ത ഉഴുന്നിന് 33 രൂപയുമാണ് കൂട്ടിയത്. ചെറുപയറിന് 11 രൂപയും വര്‍ധിപ്പിച്ചു. കടല , ചെറുപയര്‍ തുടങ്ങിയവ ഇനിമുതല്‍ അരക്കിലോ മാത്രമേ കിട്ടുകയുള്ളൂവെന്നും സപ്ലൈകോ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles