Friday, January 9, 2026

ബഫർസോൺ ഹർജികൾ മൂന്നംഗ ബെഞ്ചിന് വിട്ട് സുപ്രീം കോടതി, വിധിയിലെ ചില ഭാഗങ്ങൾ ഭേദഗതി ചെയ്യുമെന്ന് കോടതി നിരീക്ഷിച്ചു

ദില്ലി: ബഫർസോണ്‍ വിഷയത്തിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹർജികൾ മൂന്നംഗ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. പുതിയ മൂന്നംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് നിശ്ചയിക്കും..മുൻ വിധിയിലെ ചില നിർദേശങ്ങൾ ഭേദഗതി ചെയ്യുമെന്ന് കോടതി,സൂചന നൽകി. , കേരളത്തിന്റെ പുനഃപരിശോധനാ ഹർജി തൽകാലം പരിഗണനയ്ക്ക് എടുക്കേണ്ടെന്ന് നിലപാടെടുത്തു. നേരത്തേ രണ്ടംഗ ബഞ്ച് പുറപ്പെടുവിച്ച വിധയില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിച്ചത്. .വിശദമായി വാദം കേട്ട സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ഇത് കേള്‍ക്കട്ടെയെന്ന നിലപാട് സ്വീകരിച്ചു

വിധിക്ക് മുൻപ് തന്നെ കരട് വിഞ്ജാപനം പലയിടത്തും വന്നിരുന്നു. ഈക്കാര്യം കോടതിയെ അറിയിക്കാൻ സാധിച്ചില്ലെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.. ഇതുമായി മുന്നോട്ട് പോകുന്നതിനിടെയാണ് വിധിയെന് കേന്ദ്രം വാദിച്ചതെന്നും വ്യക്തമാക്കി.

Related Articles

Latest Articles