Monday, October 26, 2026

പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപണം ; മലപ്പുറത്ത് 12 വയസ്സുകാരനെ ബൈക്ക് കൊണ്ട് ഇടിച്ചുവീഴ്ത്തി,ഗുരുതര പരിക്ക്,പരാതിയുമായി കുടുംബം

മലപ്പുറം : പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് മലപ്പുറത്ത് 12 വയസ്സുകാരന് ക്രൂര മർദനം. പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്തിലെ വാഴയങ്ങാടിയിലാണ് സംഭവം. കളിക്കാനെത്തിയ കുട്ടികൾ പറമ്പിൽ നിന്ന് പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് സ്ഥലമുടമ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയെന്നും ചവിട്ടിയെന്നും മർദ്ദനമേറ്റ കുട്ടി പറഞ്ഞു.

കാലിന്റെ എല്ല് പൊട്ടിയ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles