Wednesday, May 8, 2024
spot_img

കാസർഗോട്ടെ 400 കോടിയുടെ നിക്ഷേപത്തട്ടിപ്പ്: ജിബിജി നിധി ഉടമ വിനോദ് കുമാർ പോലീസ് പിടിയിൽ

കാസര്‍ഗോഡ് : 400 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി ഒളിവിൽ പോയ കാസർഗോട്ടെ ജിബിജി നിധി സ്ഥാപന ഉടമ വിനോദ് കുമാറിനെയും ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം പെരിയ സ്വദേശി ഗംഗാധരനെയും പോലീസ് അറസ്റ്റ് ചെയ്തു. ബേഡകം പൊലീസാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. . വിനോദിനെതിരെ നിലവിൽ 18 കേസുകളാണ് ചാർജ് ചെയ്തിരിക്കുന്നത്. കമ്പനിയിലെ മൂന്ന് ജീവനക്കാരും കസ്റ്റഡിയിലുണ്ട്. ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് വെറും പത്തു മാസം കൊണ്ട് എണ്‍പതിനായിരം രൂപയുടെ മോഹന പലിശയാണ് ജിബിജി നിധി വാഗ്ദാനം ചെയ്തിരുന്നത്.

2020 നവംബറിൽ പ്രവർത്തനമാരംഭിച്ച സ്ഥാപനം ആദ്യ കാലങ്ങളിൽ വാഗ്ദാനം ചെയ്ത പലിശ കൃത്യമായി നല്‍‌കി ആളുകളുടെ വിശ്വാസം പിടിച്ചു പറ്റി. എന്നാൽ മാസങ്ങളായി പലിശയോ നിക്ഷേപിച്ച തുകയോ തിരികെ കിട്ടാതെ വന്നതോടെയാണ് പലരും പരാതിയുമായി രംഗത്തെത്തിയത്. കുറഞ്ഞത് 5700 പേരെങ്കിലും തട്ടിപ്പിനിരയായെന്നാണ് പൊലീസിന്റെ നിഗമനം

Related Articles

Latest Articles