Monday, May 20, 2024
spot_img

”ഇത് സാധാരണക്കാരുടെ വിജയം”; സാധാരണക്കാരുടെ അടുത്തെത്തിയാണ് ബിജെപി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിജയം ഉറപ്പിച്ചതെന്ന് സുരേഷ് ഗോപി എംപി

സുല്‍ത്താന്‍ബത്തേരി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയം സാധാരണക്കാരുടെ വിജയമെന്ന് സുരേഷ് ഗോപി. സുല്‍ത്താന്‍ ബത്തേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് സംസാരിക്കവെയായിരുന്നു എംപിയുടെ പ്രതികരണം(Suresh Gopi MP On Assembly Election 2022).

സുരേഷ് ഗോപി എംപിയുടെ വാക്കുകൾ ഇങ്ങനെ:

“അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ നാലിടത്തും ബിജെപി വിജയിച്ചത് ജനങ്ങളുടെ വിജയമാണെന്നും സാധാരണക്കാരുടെ അടുത്ത് എത്തിയാണ് ബിജെപി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിജയം ഉറപ്പിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം കോൺഗ്രസിനെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു. യുപിയില്‍ നിന്നും ഭയന്നോടി വയനാട്ടില്‍ അഭയം തേടിയ രാഹുല്‍ ഗാന്ധി എന്ത് പ്രവര്‍ത്തനമാണ് ഇവിടെ നടത്തുന്നതെന്ന് ജനം തിരിച്ചറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് വിജയം അദ്ദേഹം ജില്ലയിലെ ബി.ജെ.പി. പ്രവർത്തകർക്കൊപ്പം മധുരം പങ്കുവച്ചാണ് ആഘോഷിച്ചത്.

Related Articles

Latest Articles