Wednesday, May 15, 2024
spot_img

തിരഞ്ഞെടുപ്പ് ചട്ട ലംഘനം; കളക്ടറുടെ നോട്ടീസിന് സുരേഷ് ഗോപി ഇന്ന് വിശദീകരണം നല്‍കും

തൃശൂര്‍: തിരഞ്ഞെടുപ്പ് യോഗത്തില്‍ അയ്യപ്പന്റെ പേര് പറഞ്ഞു എന്ന പരാതിയില്‍ ജില്ല കളക്ടര്‍ ടി.വി.അനുപമ അയച്ച നോട്ടീസിന് സുരേഷ് ഗോപി ഇന്ന് വിശദീകരണം നല്‍കും. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാനാണ് കളക്ടര്‍ നോട്ടീസില്‍ നിര്‍ദ്ദേശിച്ചിരുന്നത്. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ചാണ് സുരേഷ് ഗോപിക്ക് കളക്ടര്‍ നോട്ടീസ് നല്‍കിയത്. താന്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്നും കളക്ടറുടെ നോട്ടീസിന് മറുപടി നല്‍കുമെന്നും സുരേഷ് ഗോപി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇഷ്ട ദൈവത്തിന്റെ പേര് പറയാന്‍ സാധിക്കാത്തത് ഒരു ഭക്തന്റെ ഗതികേടാണ്. അയ്യന്റെ അര്‍ത്ഥം എന്താണെന്ന് അവര്‍ പരിശോധിക്കട്ടെ. ഇതെന്തൊരു ജനാധിപത്യമാണെന്നും, ഇതിന് ജനം മറുപടി നല്‍കുമെന്നും’ സുരേഷ് ഗോപി പറഞ്ഞു.

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ സുരേഷ് ഗോപിക്ക് കഴിഞ്ഞ ദിവസമാണ് കളക്ടര്‍ നോട്ടീസ് അയച്ചത്. ശബരിമലയുടെ പേര് പറഞ്ഞ് വോട്ട് ചോദിക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവിന് വിരുദ്ധമായാണ് പ്രസംഗം നടത്തിയതെന്നും ഇത് പെരുമാറ്റ ചട്ടലംഘനമാണെന്നും അതിനാല്‍ 48 മണിക്കൂറിനുളഅളില്‍ ജില്ലാ കളക്ടര്‍ മുന്‍പാകെ വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.

Related Articles

Latest Articles