Tuesday, September 22, 2026

ഇഷ്ട ദേവന്റെ പേര് പറയാന്‍ കഴിയാത്തത് ഭക്തന്റെ ഗതികേട്; തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി

തിരുവനന്തപുരം: അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചതിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി രംഗത്ത്. താന്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസിന് പാര്‍ട്ടി ആലോചിച്ച്‌ മറുപടി നല്‍കും.

ഇഷ്ട ദേവന്റെ പേര് പറയാന്‍ കഴിയാത്തത് ഭക്തന്റെ ഗതികേടാണ്. ഇതെന്ത് ജനാധിപത്യമാണെന്നും ജനങ്ങള്‍ ഇതിന് മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി കഴിഞ്ഞ വെള്ളിയാഴ്ച തേക്കിന്‍കാട് മൈതാനത്തെ എന്‍.ഡി.എ കണ്‍വെന്‍ഷനില്‍ സുരേഷ് ഗോപി പ്രസംഗിച്ചെന്ന് ആരോപിച്ചാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കിയത്.

Related Articles

Latest Articles