Monday, December 22, 2025

സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്? മന്ത്രിസഭയിൽ വൻ അഴിച്ചുപണി

ദില്ലി :പ്രശസ്ത നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിലേക്ക് ഉൾപ്പെടുത്തുമെന്ന് സൂചന. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രമന്ത്രിസഭയിൽ നടക്കുന്ന അഴിച്ചുപണിയുടെ ഭാഗമായാണ് സുരേഷ് ഗോപിയെയും ഉൾപ്പെടുത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം.

അമേരിക്കൻ ഈജിപ്ഷ്യൻ സന്ദർശനത്തിന് മടങ്ങിയെത്തിയതിന് പിന്നാലെ മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അദ്ധ്യക്ഷൻ െജ.പി.നദ്ദ എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സുരേഷ് ഗോപി തൃശൂരിൽ നിന്ന് ജനവിധി തേടിയിരുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും തൃശൂർ നിന്ന് തന്നെയാകും അദ്ദേഹം മത്സരിക്കുക. 2014 ൽ സുരേഷ് ഗോപിയെ രാജ്യസഭാംഗമായി ബിജെപി തിരഞ്ഞെടുത്തത്. അതേസമയം മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് വിശാല മന്ത്രിസഭാ യോഗം വരുന്ന തിങ്കളാഴ്ച വൈകുന്നേരം ചേരും.

Related Articles

Latest Articles