തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ആന ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു.എഴുപതാം വയസിലാണ് കൊമ്പൻ ചരിഞ്ഞത്. 1985-ൽ ശ്രീകണ്ഠേശ്വരം ശിവക്ഷേത്രത്തിൽ ശിവകുമാറിനെ നടയ്ക്ക് വച്ചതായിരുന്നു.
— Tatwamayi News (@TatwamayiNews) June 29, 2023
തിരുവനന്തപുരം വലിയശാല കാന്തളളൂർ ശിവക്ഷേത്ര മുറ്റത്ത് പൊതുദർശനത്തിന് വച്ച ശിവകുമാറിൻ്റെ ജഢത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.എസ്.എസ്.ജീവൻ, ജി.സുന്ദരേശൻ, ദേവസ്വം ബോർഡ് കമ്മീഷണർ ബി.എസ്.പ്രകാശ്, ദേവസ്വം ബോർഡ് സെക്രട്ടറി ജി. ബൈജു എന്നിവർ അന്തിമ ഉപചാരം സമർപ്പിച്ചു. ശ്രീകണ്ഠേശ്വരം ക്ഷേത്ര മുറ്റത്തും പൊതുദർശനം ഉണ്ടായിരുന്നു. ശിവകുമാറിനെ അവസാന നോക്ക് കാണാൻ നിരവധി ആനപ്രേമികളും നാട്ടുകാരും വലിയശാലയിൽ എത്തിയിരുന്നു.പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം നാളെ ഉച്ചക്ക് 1 മണിക്ക് മുടവൻമുഗളിലെ ദേവസ്വം ബോർഡ് വക സ്ഥലത്ത് സംസ്കാരച്ചടങ്ങുകൾ നടക്കും.
— Tatwamayi News (@TatwamayiNews) June 29, 2023

