Sunday, May 12, 2024
spot_img

കേരളാ പൊലീസിന് വര്ഷങ്ങളായി കഴിയാത്തത് നിമിഷം നേരം കൊണ്ട് സുരേഷ് ഗോപി സാധിച്ചു. എന്താണന്നല്ലേ , നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച വാർത്ത എല്ലാവരും അറിഞ്ഞതാണ് എന്നാൽ നമ്മുടെ വര്ഷങ്ങളായി അത് ഇഴഞ്ഞു നീങ്ങുകയായിരുന്നു .

എന്നാൽ മകളുടെ വിവാഹം ക്ഷണിക്കാൻ സുരേഷ് ഗോപി വിളിച്ചപ്പോൾ ഇക്കാര്യം പറഞ്ഞു. ഒരു കാര്യം ചെയ്യു ഒരു പരാതി തരൂ പ്രധാനമന്ത്രിയുടെ ഓഫീസിൽ കൊടുത്തു നോക്കാം എന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ തന്നെ പരാതി ടൈപ്പ് ചെയ്തു സുരേഷ് ഗോപിക്ക് അയച്ചു കൊടുത്തു. വിവാഹ തിരക്കിനിടയിലും അദ്ദേഹം അത് ശരിയാക്കി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഫോർവേഡ് ചെയ്തു. ദിവസങ്ങൾക്കുളിൽ പ്രതി പടിയിൽ

ഭാഗ്യരാജ് എന്ന പ്രതിയാണ് പിടിയിലായത്. ഇയാൾ ഡൽഹിയിലാണെന്ന കാരണം പറഞ്ഞാണ് സൈബർ പോലീസ് പിടികൂടാൻ വൈകിയത്. ഇതിനിടയിലും ഇയാൾ സമാനമായ കുറ്റകൃത്യം വീണ്ടും വീണ്ടും ആവർത്തിക്കുകയും ചെയ്തു. ഓരോ തവണയും ലിങ്കുകൾ സൈബർ പോലീസിന് അയച്ചു നൽകിയെങ്കിലും പ്രതിയെ പിടികൂടുന്നതിലേക്ക് കാര്യങ്ങൾ എത്തിയില്ല. ഒരുപാട് കേസുകൾ ഇതുപോലെ വരുന്നുണ്ടെന്ന മറുപടിയാണ് പലപ്പോഴും പോലീസ് നൽകിയത്.

എന്റെ നൂറോളം വ്യാജ ഐഡികൾ അയാൾ നിർമിച്ചു. വ്യാജ ഫോട്ടോകൾ എല്ലാവർക്കും അയച്ചുകൊടുത്തു. എന്റെ മകളെപ്പോലും വെറുതെ വിട്ടില്ല. എന്റെ ചുറ്റുമുള്ള സ്ത്രീകളെയെല്ലാം തിരഞ്ഞുപിടിച്ച് ആക്രമിച്ചു. മനുഷ്യന് ഇത്രയും മാനസിക വൈകൃതം ഉണ്ടാകുമോ. എന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പലർക്കും അയച്ചുകൊടുത്തു. അവർ പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്. പരാതി നൽകിയതോടെ എന്റെ അമ്മ, സഹോദരി, മകൾ, മകളുടെ അധ്യാപകൻ, കൂട്ടുകാർ തുടങ്ങിയവരുടെ വ്യാജ ചിത്രങ്ങളും പ്രചരിപ്പിക്കുന്നു എന്നും പ്രവീണ പറഞ്ഞിരുന്നു

എന്തുകൊണ്ട് പ്രതിയെ നേരത്തെ പിടികൂടിയില്ല എന്നതിൽ പ്രതിഷേധമില്ല. സങ്കടമാണ്. കാരണം ഒരു കുറ്റവാളിയെ പിടിക്കാൻ ഈസിയായി കഴിയും, പക്ഷെ പറ്റില്ല എന്ന അവസ്ഥയാണ്. ഇപ്പോൾ പെട്ടന്ന് അറസ്റ്റ് ചെയ്തുകൊണ്ടുവന്നു. എവിടെ നിന്നാണ് പെട്ടന്ന് നടപടിയുണ്ടായതെന്ന് വ്യക്തമായി അറിയില്ല. അതിന് ശേഷം സുരേഷ് ഗോപിച്ചേട്ടൻ വിളിച്ചുവെന്നും പ്രവീണ പറഞ്ഞു. പ്രവീണയുടെ കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.

Related Articles

Latest Articles