Sunday, April 28, 2024
spot_img

അഫ്‌ഗാനിസ്ഥാനിലെ ടോപ്ഖാന മലനിരകളിൽ വിമാനം തകർന്നു വീണു ! അപടത്തിനിരയായത് മൊറോക്കോയിൽ രജിസ്റ്റർ ചെയ്ത വിമാനമെന്ന് സൂചന

കാബൂൾ : അഫ്‌ഗാനിസ്ഥാനിൽ വിമാനം തകർന്നുവീണു. ബദാഖ്ഷാൻ പ്രവിശ്യയിലെ കുറാൻ–മുൻജാൻ, സിബാക് ജില്ലകൾക്കു സമീപം ടോപ്ഖാന മലനിരകളിലാണ് അപകടമെന്നാണ് പ്രാഥമിക വിവരം. മൊറോക്കോയിൽ രജിസ്റ്റർ ചെയ്ത ഡിഎഫ്10 എന്ന ചെറുവിമാനമാണ് തകർന്നതെന്നാണ് കരുതപ്പെടുന്നത്. ദിശ തെറ്റി സഞ്ചരിച്ച വിമാനം മലനിരകളിൽ ഇടിച്ചു തകർന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന്റെ വിശദവിവരങ്ങൾ പുറത്തുവന്നിട്ടില്ല.

മോസ്‌കോയിലേക്ക് സഞ്ചരിച്ച ഇന്ത്യൻ യാത്രാവിമാനമാണ് തകർന്നു വീണതെന്നാണ് അഫ്‌ഗാനിസ്ഥാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തെങ്കിലും, ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷനും(ഡിജിസിഎ) ഇന്ത്യൻ വ്യോമയാന മന്ത്രാലയവുംവാർത്ത നിഷേധിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിൽ ഇന്ത്യക്കാർ ഉണ്ടായിരുന്നില്ലെന്നും വ്യോമയാന മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles

Latest Articles