Sunday, May 19, 2024
spot_img

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയാവുന്നു; വരൻ തിരുവനന്തപുരം പട്ടം മുട്ടട സ്വദേശി ശ്രേയസ്, വിവാഹ നിശ്ചയ ചടങ്ങിൽ ജാതകം കൈമാറി

നടനും മുൻ രാജ്യസഭാ അംഗവുമായ സുരേഷ് ഗോപിയുടെയും രാധിക സുരേഷിന്റെയും മകൾ ഭാഗ്യ സുരേഷ് വിവാഹിതയാകുന്നു. വരൻ തിരുവനന്തപുരം പട്ടം മുട്ടട സ്വദേശിയും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹൻ. സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽവച്ച് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിത മായ ചടങ്ങിൽ ജാതകം കൈമാറി. വിവാഹം ജനുവരി 17ന് ഗുരുവായൂരിൽ വച്ച് നടക്കും. റിസപ്ഷൻ ജനുവരി 20ന്.

ബ്രിട്ടീഷ് കോളമ്പിയ സർവകലാശാലയിൽ നിന്നാണ് ഭാഗ്യ ബിരുദം നേടിയത്. യുബിസി സൗഡെർ സ്കൂൾ ഓഫ് ബിസിനസിലായിരുന്നു പഠനം. ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ. അച്ഛന്റെ പാത പിന്തുടർന്ന് ഗോകുലും മാധവും സിനിമയിൽ സജീവമാകുകയാണ്. മുദ്ദുഗൗ, മാസ്റ്റർപീസ്, പാപ്പൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ഗോകുൽ സുപരിചിതനാണ്. ദുൽഖർ സൽമാൻ ചിത്രം ‘കിങ്ങ് ഓഫ് കൊത്ത’ യിൽ ഒരു പ്രധാന വേഷത്തിൽ ഗോകുലും എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ‘കുമ്മാട്ടികളി’ എന്ന ചിത്രത്തിലൂടെ മാധവ് സുരേഷും തന്റെ സിനിമാ പ്രവേശനത്തിനെത്തുകയാണ്.

Related Articles

Latest Articles