Sunday, December 14, 2025

ഇങ്ങനെയൊരു എംപിയും പ്രധാനമന്ത്രിയും ചരിത്രത്തിൽ ആദ്യം; സുരേഷ്‌ഗോപിയുടെ വൈറൽ വീഡിയോ..

ഒരു ജനപ്രതിനിധി എങ്ങനെ ആയിരിക്കണമെന്ന് നമ്മെ ഓരോരുത്തരെയും പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ സത്പ്രവർത്തികളെ എത്ര അഭിനന്ദിച്ചാലും മതിയാകുന്ന ഒന്നല്ല. ബിജെപി ഇതര രാഷ്ട്രീയക്കാർ പോലും സുരേഷ്ഗോപി എന്ന എംപിയെ ജനപ്രതിനിധിയെ കലാകാരനെ ആരാധിക്കുന്നുണ്ടെന്നതാണ് വാസ്തവം. ഇപ്പോഴിതാ തന്റെ എളിയ പ്രവൃത്തികൊണ്ടും വാക്കുകൾ കൊണ്ടും എത്രമാത്രം സ്നേഹസമ്പന്നനും കുട്ടികളോട് കരുതലും ഉള്ള ആളാണ് സുരേഷ് ഗോപി എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. നിങ്ങളിൽ പലരും ചിലപ്പോൾ ഈ വീഡിയോ കണ്ടിട്ടുണ്ടാവും.

https://twitter.com/AdvkShreekanth/status/1433346266499465217

ജയലക്ഷ്മിക്ക് സുരേഷ് ഗോപി കൊടുത്ത വാക്ക് അക്ഷരം പ്രതി പാലിച്ചിരിക്കുകയാണ്‌. ഇന്നിതാ പ്രധാനമന്ത്രിയെ കണ്ട് ആ മരത്തൈ പ്രധാനമന്ത്രിക്ക് സമ്മാനിച്ചിരിക്കുന്നു സുരേഷ് ഗോപി. നിങ്ങളൊന്ന് നോക്കൂ എത്ര സ്നേഹസമ്പന്നമായാണ് അദേഹം. ആ കുട്ടിക്ക് കൊടുത്ത വാക്ക് പാലിച്ചത്. ആ കുട്ടിയുടെ ആഗ്രഹം സഫലീകരിച്ചത്. താൻ കൊടുത്തുവിട്ട വൃക്ഷത്തൈ പ്രധാനമന്ത്രി അഭിമാനത്തോടു കൂടി സ്വീകരിക്കുന്നത് ആ കുട്ടിയുടെ മനസ്സിൽ എത്രമാത്രം സന്തോഷമായിരിക്കും നിറച്ചിട്ടുണ്ടാവുക…

പ്രധാനമന്ത്രിക്ക് വൃക്ഷത്തൈ കൈമാറുന്ന ഫോട്ടോ പങ്കു വച്ചുകൊണ്ട് അദ്ദേഹം കുറിച്ച വാക്കുകൾ ഓരോരുത്തരും ഹൃദയത്തിലേറ്റേണ്ട ഒന്നുതന്നെയാണ്.

Nurtured by a thoughtful young girl in a courtyard of Pathanapuram, all set to bloom in the residence of the Indian Prime Minister. Handed over the guava sapling presented by Jayalakshmi (on my visit to Gandhi Bhavan) to the Prime Minister Narendra Modi ji yesterday as promised. The PM accepted it wholeheartedly and assured to have it planted in his official residence.

പത്തനാപുരത്ത് നിന്ന് ഒരു കുഞ്ഞ് മോള് കൊടുത്തയച്ച ചെടി അദ്ദേഹത്തിന്റെ കയ്യിൽ എത്തിയിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യൻ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും ഇതൊരു വലിയ സന്ദേശമാണ്, ശുദ്ധ ജനാധിപത്യത്തിന്റെ സന്ദേശം.
Connect with the people; Age: no bar, Caste: no bar, Status: no bar. ഇങ്ങനെയാണ് സുരേഷ് ഗോപിയുടെ വാക്കുകൾ.

ഇവിടെയുള്ള നാലാം കിട ജനപ്രതിനിധികളെല്ലാം കണ്ട് മാതൃകയാക്കണം സുരേഷ് ഗോപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും. ഫോൺ ചെയ്ത കുട്ടിയെ ചൂരൽ വച്ചടിക്കണം എന്ന് ആക്ഷേപിച്ച് പച്ചത്തെറി പറയുന്നവരെയല്ല നമുക്ക് വേണ്ടത് ഇതുപോലെ കുട്ടികളുടെ ആഗ്രഹങ്ങളെപ്പോലും നെഞ്ചോട് ചേർത്ത് വച്ച് സഫലമാക്കി കൊടുക്കുന്ന സുരേഷ്ഗോപിയെപ്പോലെയും നരേന്ദ്രമോദിയെപ്പോലെയുമുള്ള ജനപ്രതിനിധികളാണ് നമ്മുടെ രാജ്യത്തിന്റെ സമ്പത്ത്. പ്രബുദ്ധമലയാളികൾ തിരസ്കരിക്കുന്നതും അത്തരക്കാരെയാണ്. സുരേഷ്ഗോപി പറഞ്ഞതുപോലെ നാളെ നമുക്ക് പ്രതീക്ഷിക്കാം പത്തനാപുരത്തുള്ള പൊന്നുമോളുടെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്ന നരേന്ദ്രമോദിയുടെ വാക്കുകൾ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles