Wednesday, September 23, 2026

ഇക്കൊല്ലത്തെ കിടിലന്‍ മറുപടി! അച്ഛന്റെ മോന്‍ തന്നെ, കമ്മീഷണറിലെ ബി.ജി.എം മനസ്സില്‍ സങ്കല്പിച്ച്‌ ഇതൊന്ന് വായിച്ച്‌ നോക്കിയേന്ന് ബി.ജെ.പിയുടെ സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ

സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നതാണ് സുരേഷ്‌ഗോപിയുടെ ഒരു ചിത്രം. താടി വളര്‍ത്തിയ താരത്തിന്റെ ചിത്രം ട്രോളര്‍മാരും ഏറ്റെടുത്തു. എന്നാല്‍, അദ്ദേഹത്തെ മനഃപൂര്‍വ്വം അപമാനിക്കാനും ചിലർ ശ്രമിക്കുന്നുണ്ട്. അത്തരത്തിൽ അപമാനിച്ച ഒരാൾക്ക് കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്തിരിക്കുകയാണ് ഗോകുല്‍ സുരേഷ്. അച്ഛനെ അപമാനിച്ചവന് അതേ നാണയത്തില്‍ ഗോകുല്‍ മറുപടി നല്‍കിയത്‌. ഇത് നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സുരേഷ് ഗോപിയുടെ ‘താടി ചിത്രത്തിന്’ ലഭിച്ചതിനേക്കാള്‍ സ്വീകാര്യതയാണ് ഗോകുലിന്റെ മറുപടിക്ക് ലഭിക്കുന്നത്.

ബി.ജെ.പിയുടെ സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യയും ഗോകുല്‍ സുരേഷിന്റെ കമന്റിനോട് പ്രതികരിച്ചിട്ടുണ്ട്. ‘കമ്മീഷണറിലെ ബി.ജി.എം മനസ്സില്‍ സങ്കല്പിച്ച്‌ ഇതൊന്ന് വായിച്ച്‌ നോക്കിയേ’ എന്നായിരുന്നു അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചത്. ‘ഈ രണ്ടു ചിത്രങ്ങളുടെയും വ്യത്യാസം കണ്ടുപിടിക്കാമോ’ എന്ന ചോദ്യവുമായി, ഒരു കുരങ്ങന്റെ ചിത്രത്തിനൊപ്പം സുരേഷ് ഗോപിയുടെ ചിത്രം പങ്കുവച്ച പോസ്റ്റിനാണ് ഗോകുല്‍ മറുപടി നല്‍കിയത്. ‘രണ്ടു വ്യത്യാസം – ഇടത് നിന്റെ തന്തയും വലത് സൈഡില്‍ എന്റെ തന്തയും’ എന്നായിരുന്നു താരപുത്രന്റെ കമന്റ്. ഏതായാലൂം ഈ കമന്റ് ആണ് വൈറലായിരിക്കുന്നത്.

‘ചെറിയ വടി കൊടുത്തു വലിയ വടി വാങ്ങിയ കമ്മി സുടു പോസ്റ്റ് ഡിലീറ്റ് ആക്കി. ഇക്കൊല്ലത്തെ കിടിലന്‍ മറുപടി. അച്ഛന്റെ മോന്‍ തന്നെ’ എന്ന് തുടങ്ങി ഗോകുലിനെ പുകഴ്ത്തുന്നവരും രംഗത്തുണ്ട്. ‘വടി കൊടുത്തു അടി മേടിക്കുക എന്ന് കേട്ടിട്ടുണ്ട്. എന്നാലും ഇങ്ങനെയുണ്ടോ മേടിക്കല്‍? ഇതിനിടയില്‍ ഇല്യാസ്: നീയെന്താ ഗോകുലേ ഇങ്ങനെ? ഗോകുല്‍ സുരേഷ്: തന്തക്ക് പിറന്നതുകൊണ്ട്’, ഇങ്ങനെ പോകുന്നു കമന്റുകള്‍.

Related Articles

Latest Articles