Wednesday, May 29, 2024
spot_img

സൂര്യയുടെ പിറന്നാൾ സമ്മാനം മാസ്: എതർക്കും തുനിന്തവന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യയുടെ സൂപ്പർ താരമായ സൂര്യയുടെ 46ാം പിറന്നാൾ ആണ് ഇന്ന്. താരത്തിന്റെ പിറന്നാൾ സമ്മാനമായി സൂര്യയെ നായകനായി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ്. ‘എതര്‍ക്കും തുനിന്തവന്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ മാസ് ലുക്കിലാണ് താരം എത്തുക.

വാളുമായി ഫാക്റ്ററിയിലേക്ക് കടന്നു വരുന്ന സൂര്യയെയാണ് ഫസ്റ്റ് ലുക്കിൽ കാണിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലാവുകയാണ് ഫസ്റ്റ് ലുക്ക്. ആക്ഷൻ ത്രില്ലറായാണ് ചിത്രം എത്തുക. സൂര്യയുടെ നാൽപതാമത് ചിത്രമാണെന്ന പ്രത്യകതയുമുണ്ട്.

സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ ഉടന്‍ ആരംഭിക്കും. പ്രിയങ്ക മോഹന്‍, സത്യരാജ്, ശരണ്യ പൊൻവണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍ളായി എത്തുന്നത്. സൂര്യയും പാണ്ഡിരാജു ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. സണ്‍ പിക്ചേർസ് ആണ് ചിത്രത്തിന്റെ നിര്‍മാണം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles