Saturday, May 18, 2024
spot_img

പി എസ് സി പരീക്ഷ ക്രമക്കേട്: അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിലെ ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും . ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ പിഎസ്‌സി ഡിജിപിക്ക് കത്ത് നൽകിയിരുന്നു.

വി​​​​​വി​​​​​ധ ബ​​​​​റ്റാ​​​​​ലി​​​​​യ​​​​​നു​​​​​ക​​​​​ളി​​​​​ലാ​​​​​യു​​​​​ള്ള സി​​​​​വി​​​​​ൽ പോ​​​​​ലീ​​​​​സ് ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​രു​​​​​ടെ എ​​​​​ട്ടു റാ​​​​​ങ്ക് ലി​​​​​സ്റ്റു​​​​​ക​​​​​ളി​​​​​ലെ ആ​​​​​ദ്യ 100 റാ​​​​​ങ്കി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രു​​​​​ടെ മൊ​​​​​ബൈ​​​​​ൽ ഫോ​​​​​ണ്‍ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കാ​​​​​ൻ സം​​​​​സ്ഥാ​​​​​ന പോ​​​​​ലീ​​​​​സ് മേ​​​​​ധാ​​​​​വി​​​​​യോ​​​​​ട് പി​​​​​എ​​​​​സ്‌​​​​​സി നേരത്തെ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടിരുന്നു.

യൂണിവേഴ്സിറ്റി കോളജിലെ കുത്തു കേസിൽ ഉൾപെട്ട മൂന്ന് പേർ മൊ​​​​​ബൈ​​​​​ൽ ഫോ​​​​​ണ്‍ ഉപയോഗിച്ച് പരീക്ഷ എഴുതിയതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​ണ് മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​രു​​​​​ടെ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളും പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കാ​​​​​ൻ പോ​​​​​ലീ​​​​​സി​​​​​നോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട​​​​​ത്. പി​​​​​എ​​​​​സ്‌​​​​​സി ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​രം സം​​​​​സ്ഥാ​​​​​ന പോ​​​​​ലീ​​​​​സി​​​​​ന്‍റെ അ​​​​​ന്വേ​​​​​ഷ​​​​​ണ ഏ​​​​​ജ​​​​​ൻ​​​​​സിക്ക് മാ​​​​​ത്ര​​​​​മേ കേ​​​​​സ് കൈ​​​​​മാ​​​​​റാ​​​​​നാ​​​​​കൂ.

Related Articles

Latest Articles