Thursday, May 16, 2024
spot_img

‘സസ്പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കണം’; സംസ്ഥാന സര്‍ക്കാരിനെതിരെ പോരിനിറങ്ങി എം.ശിവശങ്കര്‍,
ഹർജി സമർപ്പിച്ചു

സ്വര്‍ണ്ണക്കടത്ത് കേസിൽ സംസ്ഥാന സര്‍ക്കാരിനെതിരെ എം.ശിവശങ്കര്‍. സസ്പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ട് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് ഹർജി നൽകി.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്. 2020 ജൂലൈ 17 മുതൽ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത ഉത്തരവിനെതിരെയാണ് ഹര്‍ജി നൽകിയിരിക്കുന്നത്.

താന്‍ 2020 ജൂലൈ 7-ന് അവധിക്ക് അപേക്ഷിച്ചിരുന്നുവെന്നും ഒരു വർഷത്തേക്ക് അവധിയിൽ പോകാൻ സർക്കാർ അനുവദിച്ചതാണെന്നും എന്നാൽ അവധി റദ്ദാക്കി സര്‍ക്കാര്‍ തന്നെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നുവെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

Related Articles

Latest Articles