കാഠ്മണ്ഡു: നേപ്പാളിലെ പ്രിസിദ്ധ ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ പശുപതിനാഥ് ക്ഷേത്രത്തില്‍ നിന്നും പോലീസ് ബോംബുകള്‍ കണ്ടെത്തി.വെള്ളിയാഴ്ച വൈകുന്നേരമാണ് പശുപതിനാഥ് ക്ഷേത്രത്തിനു സമീപത്തുനിന്നായി രണ്ട് ബോംബുകള്‍ കണ്ടെത്തിയത്.കണ്ടെത്തിയ ബോംബുകള്‍ സൈന്യം നിര്‍വീര്യമാക്കി.
സംഭവത്തെ തുടര്‍ന്നു പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി.ബാഗ്മതി നദിക്ക് സമീപമുള്ള വനത്തില്‍നിന്നും സംശയാസ്പദമായ മറ്റൊരു വസ്തുവും കണ്ടെത്തിയിരുന്നു.

