Sunday, May 19, 2024
spot_img

ഇത്തവണയും കർണ്ണാടകയിൽ ബിജെപി തരംഗം ആഞ്ഞു വീശും!ബിജെപിക്ക് ഭൂരിപക്ഷം പ്രവചിച്ച് സുവർണ ജൻകി ബാത്, ന്യൂസ് നേഷൻ എക്‌സിറ്റ് പോൾ ഫലങ്ങൾ ;തൂക്ക് മന്ത്രി സഭ പ്രവചിച്ച് റിപ്പബ്ലിക് ടിവി, ടിവി9 എക്‌സിറ്റ് പോൾ ഫലങ്ങൾ

ഇന്ന് ജനം വിധിയെഴുതിയ കർണ്ണാടകയിൽ ഇത്തവണയും കർണ്ണാടകയിൽ ബിജെപി തരംഗം ആഞ്ഞു വീശുമെന്ന് പ്രവചിച്ചുക്കൊണ്ട് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നു. സുവർണ ജൻകി ബാത്, ന്യൂസ് നേഷൻ എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് ഭൂരിപക്ഷം പ്രവചിക്കുമ്പോൾ റിപ്പബ്ലിക് ടിവി, ടിവി9 എക്‌സിറ്റ് പോൾ ഫലങ്ങൾ തൂക്ക് മന്ത്രി സഭയാണ് പ്രവചിക്കുന്നത്.. എച്ച്.ഡി.കുമാരസ്വാമി നയിക്കുന്ന ജനതാ ദൾ സെക്യുലർ (ജെഡിഎസ്) സർക്കാർ രുപീകരണത്തിൽ നിർണ്ണായകമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. ആകെ 224 നിയമസഭാ മണ്ഡലങ്ങളുള്ള കർണാടകയിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. കഴിഞ്ഞ തവണ കൂടുതൽ കൃത്യതയോടെ ഫലം പ്രവചിച്ച ന്യൂസ് നേഷൻ ബിജെപിക്കാണ് മുൻ‌തൂക്കം നൽകുന്നത്.

റിപ്പബ്ലിക് ടിവി: ബിജെപി: 85–100, കോൺ: 94–108, ജെ‍ഡിഎസ്: 24–32

സീ ന്യൂസ്: ബിജെപി: 79–94, കോൺ– 103–118, ജെഡിഎസ്– 25–33

സുവർണ: ബിജെപി: 94–117, കോൺ: 91–106, ജെ‍ഡിഎസ്– 14–24

ടിവി9: ബിജെപി: 88–98, കോൺ: 99–100, ജെഡിഎസ്– 21–26

ന്യൂസ് നേഷൻ: ബിജെപി: 114, കോൺ: 86, ജെഡിഎസ്: 21

അതെ സമയംകർണാടകയിൽ 224 നിയമസഭ മണ്ഡലങ്ങളിലേക്കു നടന്ന വോട്ടെടുപ്പിൽ വൈകിട്ട് അഞ്ച് മണി വരെ 65.69% പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 224 സീറ്റിലും ബിജെപി മത്സരിക്കുമ്പോൾ കോൺഗ്രസ് ഒരു സീറ്റ് സർവോദയ കർണാടക പാർട്ടിക്കു നൽകി. ജനതാദൾ (എസ്) 209 സീറ്റിലാണു മത്സരിക്കുന്നത്. 13 നാണ് വോട്ടെണ്ണൽ നടക്കുക.

Related Articles

Latest Articles