Thursday, May 16, 2024
spot_img

ലോട്ടറി വഴി കള്ളപ്പണം വെളുപ്പിക്കൽ ! തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി

ദില്ലി : തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഗുരുതര ആരോപണങ്ങൾ .തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ വിവേക് ഗുപ്തയുടെ ഭാര്യ ബമ്പര്‍ സമ്മാനം നേടിയതിന് പിന്നാലെ, ടിഎംസി ലോട്ടറി വഴി കള്ളപ്പണം വെളുപ്പിക്കുന്നതില്‍ പങ്കാളികളാണെന്ന് സുവേന്ദു അധികാരിയുടെ ആരോപണം.

ലോട്ടറി കമ്പനിയായ ഡെഡ് ലോട്ടറിയുമായി ടിഎംസി അടുത്ത ബന്ധം പുലർത്തുന്നതായി ബി.ജെ.പി നേതാവ് ആരോപിച്ചു .’ഞാന്‍ എത്രയോ കാലമായി ഇത് പറയുന്നു, ഡെഡ് ലോട്ടറിയും ടിഎംസിയും തമ്മില്‍ ബന്ധമുണ്ട്. കള്ളപ്പണം വെളുപ്പിക്കാനുള്ള എളുപ്പവഴിയാണിത് അദ്ദേഹം പറഞ്ഞു. ‘സാധാരണക്കാര്‍ ടിക്കറ്റ് എടുക്കുന്നു, പക്ഷേ ബമ്പര്‍ സമ്മാനം നേടുന്നത് ടിഎംസി നേതാക്കള്‍.ആദ്യം അനുബ്രത മൊണ്ടല്‍ ജാക്ക്‌പോട്ട് നേടി, ഇപ്പോള്‍ ടിഎംസി എംഎല്‍എ വിവേക് ഗുപ്തയുടെ ഭാര്യ ഒരു കോടി രൂപ നേടി,’ അദ്ദേഹം പറഞ്ഞു.

ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കത്തെഴുതിയിട്ടുണ്ടെന്നും സുവേന്ദു അധികാരി പറഞ്ഞു. ഡെഡ് ലോട്ടറിക്ക് ബംഗാളില്‍ വലിയ വിപണിയുണ്ടെന്നും എന്നാല്‍ ലോട്ടറികള്‍ക്ക് നിയന്ത്രണമില്ലെന്നും ബിജെപി നേതാവ് കത്തില്‍ പറഞ്ഞു.ലോട്ടറിയുടെ വിജയിയെ തരിഞ്ഞെടുക്കുന്നതില്‍ ഗുരുതരമായ ക്രമക്കേടുകളുണ്ടെന്നും അശാസ്ത്രീയമായ രീതികള്‍ അവലംബിച്ചിട്ടുണ്ടെന്നും അത് സമഗ്രമായി അന്വേഷിക്കേണ്ടതുണ്ടെന്നും അധികാരി തന്റെ കത്തില്‍ എഴുതി

Related Articles

Latest Articles