Monday, April 29, 2024
spot_img

സ്വര്‍ണ്ണക്കടത്ത് കേസ്: സ്വപ്നസുരേഷ് , സന്ദീപ്, സരിത് എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി : സ്വര്‍ണ്ണ ക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത് തുടങ്ങിയവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാവിലെ 11 മണിയോടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഇവരെ ഹാജരാക്കുക .

ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലായിരുന്നു മൂവരും. മുഖ്യപ്രതിയായ സ്വപ്നയുടെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ഇതോടെ കേസിൽ യുഎപിഎ നിലനിൽക്കും. അതിനിടെ , സ്വർണ്ണക്കടത്തിന്‍റെ മുഖ്യ സൂത്രധാരനായ കെ ടി റമീസിനേയും പ്രതിചേർക്കാൻ എൻഫോഴ്സ്മെൻറ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള നടപടി ക്രമങ്ങളും ഇന്ന് ആരംഭിക്കും.

Related Articles

Latest Articles